കുളത്തൂപ്പുഴയില്‍ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കുളത്തൂപ്പുഴ ആര്.പി.എല്‍ ചെറുകര എസ്റ്റേറ്റിലാണ് രണ്ട് ദിവസം പഴക്കമുള്ള ജീര്‍ണ്ണിച്ച മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഇടപ്പാളയം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഉമേഷിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മഹത്യ ആണെന്നുള്ള പ്രാഥമിക നിഗമനത്തില്‍ പോലീസ്. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇയാള്‍ രണ്ട് ദിവസം മുമ്പ് ബൈക്കില്‍ ഇവിടെ എത്തിയ ശേഷം വിഷം കഴിച്ച് മരിച്ചത് ആകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിനുമുമ്പും ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹത്തിന് സമീപം വിഷക്കുപ്പിയും, മദ്യവും പോലീസ് കണ്ടെത്തി. ഇതോടെയാണ് ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
കുളത്തൂപ്പുഴ ആര്‍പിഎല്‍ എസ്റ്റേറ്റ്..1.E. കോളനിയിലെ റബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.