കേരള നിയമസഭയുടെ 24ാമത് സ്പീക്കറായി എഎന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. എംബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ എന്‍ ഷംസീറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സാദത്തും മത്സരിച്ചു. ഷംസീറിന് 96 വോട്ട് ലഭിച്ചു. അന്‍വര്‍ സാദത്തിന് 40 വോട്ട് കിട്ടി. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു. പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും അഭിനന്ദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് എ എന്‍ ഷംസീറിനെ അഭിനന്ദിച്ചു. മികവാര്‍ന്ന പാരമ്പര്യം തുടരാനാകട്ടെ. നിയമ നിര്‍മ്മാണത്തില്‍ ചാലക ശക്തിയാകണം. എം ബി രാജേഷിന്റെ പാത പിന്തുടരാനാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. എ എന്‍ ഷംസീര്‍ നടന്നുകയറിയത് നിയമസഭയുടെ ചരിത്രത്തിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വോട്ട് ചെയ്തില്ല. ഭരണ പക്ഷത്തു നിന്നും മൂന്നു പേര് വോട്ട് ചെയ്തില്ല. റോഷി അഗസ്റ്റിന്, ദലീമ ജോജോ എന്നിവര്‍ വിദേശത്തായതിനാലാണ് വോട്ട് ചെയ്യാതിരുന്നത്, ഉംറക്ക് പോയതിനാല്‍ പ്രതിപക്ഷത്തു നിന്നും യുഎ ലത്തീഫ് വോട്ട് ചെയ്തില്ല.