കഴക്കൂട്ടം: സംസ്ഥാന ഉപഭോക്തൃ കമ്മിഷന്റെ ആദ്യ സെക്രട്ടറിയും സിവില്‍ സപ്ലൈസ് വകുപ്പില്‍ കണ്ട്രോളര് ഓഫ് റേഷനിങ്ങും ആയിരുന്ന ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയ്ക്കു സമീപം ട്രാന്‍സിറ്റ് ഹൗസില്‍ പി. കെനില്‍ സ്റ്റീഫന്‍ (87) അന്തരിച്ചു. ‘മേവില്ല’ എന്ന തൂലികാനാമത്തില്‍ ചെറുകഥകളും ലേഖനങ്ങളും ആനുകാലികങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
സംസ്കാരം നാളെ കഴക്കൂട്ടം ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ റിട്ട. തഹസില്‍ദാര്‍ പി. കോര്‍ഡിയല്‍. മക്കള്‍: സെന്റ ജോയി (ആര്‍ബിഐ, മുംബൈ), ഫൈന ജസ്റ്റിന് (സംസ്ഥാന ജിഎസ്ടി വകുപ്പ്), ഷില്ലര്‍ സ്റ്റീഫന്‍ (ചീഫ് റിപ്പോര്‍ട്ടര്‍, മലയാള മനോരമ). മരുമക്കള്‍: ജോയി കുന്നേക്കാടന്‍ (കാലടി), ജസ്റ്റിന് ജോസഫ് (സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്), ഷിജി.