മൂവാറ്റുപുഴ: സ്വാതന്ത്ര്യത്തിനായ് പോരാടിയ ധീര ദേശാഭിമാനികളുടെ സ്മരണയില്‍ മാറാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്രൃദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് റാലിയും പൊതുസമ്മേളനവും നടന്നു. ദേശസ്നേഹത്തിന്റെ ഒത്തൊരുമ വിളിച്ചോതുന്നതായി മാറി സ്വാതന്ത്ര്യ ദിനാഘോഷറാലി. ജനപ്രതിനിധികളും പൗരപ്രമുഖരും, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വ്യാപാരി- വ്യവസായി പ്രതിനിധികള്‍, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിനിധികള്‍, പഞ്ചായത്തിലെയും ഘടകസ്ഥാപനങ്ങളിലെയും ജീവനക്കാര്‍, അംഗന്‍വാടി, ആശവര്‍ക്കര്‍മാര്‍, അധ്യാപകരും,വിദ്യാര്‍ത്ഥികളും നാനാജാതിമതസ്ഥരും ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടു കൂടി വര്‍ണ്ണശബളമായ റാലിയായി ദേശീയ പതാകയുടെ കീഴില്‍ അണിചേര്‍ന്നത് കാര്‍ഷിക ഗ്രാമമായ മാറാടിയുടെ ചരിത്ര മുഹൂര്‍ത്തമായി.
ഏയ്ഞ്ചല്‍ വോയ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മണ്ണത്തൂര്‍ കവല എസ്.എന്‍. ഓഡിറ്റോറിയത്തില്‍ സമാപിച്ചു. പൊതുസമ്മേളനം മാത്യുകുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജോസ്കുട്ടി ജെ. ഒഴുകയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി. പഞ്ചായത്തില്‍, SSLC/+2 /Degree പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരേയും മറ്റ് മേഖലകളില്‍ മികവ് തെളിയിച്ചവരേയും മൂവാറ്റുപുഴ എം.എല്‍.എ ഡോ. മാത്യു കുഴല്നാടന് ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രാഹം, ഗ്രാമ പഞ്ചയത്ത് വൈസ്പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പിപി ജോളി ബിജുകുര്യാക്കോസ്, ജിഷാജിജോ, ബ്ലോക്ക് പഞ്ചായത്ത്് അംഗങ്ങളായ രമാ രാമകൃഷണന്, ബിനിഷൈമോന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി മുരളി, സരള രാമന് നായര്‍, അജി സാജു, ഷിജി മനോജ്, ജിബി മണ്ണത്തൂക്കാരന്‍, ഷിജി ഷാമോന്, ജെയ്സ് ജോണ്‍ സെക്രട്ടറി ബിനോയ് മത്തായി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സാബു ജോണ്‍, എം.എന്‍ മുരളി, എംപി ലാല്‍, റെജിജോര്ജ്., നിഷ ടീച്ചര്‍, സിപി ജോയി, ഓ.സി. ഏലിയാസ്, ലതാ ശിവന്, പോള്‍ പൂമറ്റം, കെവി പൗലോസ്, പി.കെ.ബേബി, അഡ്വ.വിജി ഏലിയാസ്, തേജസ് ജോണ്‍ , ലീല കുര്യന്, ചിന്നമ്മ വര്‍ഗീസ്, സിദ്ധീക്ക്, ഉമ്മര്മക്കാര്, ബിജു പുളിക്കന്‍, ജിക്കു താണിവീട്ടില്‍, ഹാബിന് ഷാജി എന്നിവര്‍ സംസാരിച്ചു.