തൃശൂര്‍: ചാലക്കുടിയില്‍ റെയില്‍വെ ട്രാക്കിലൂടെ നടക്കവെ തോട്ടില്‍ വീണ് പരുക്കേറ്റ സ്ത്രീകളില്‍ ഒരാള്‍ മരിച്ചു. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ വി ആര് പുരം സ്വദേശി ദേവി കൃഷ്ണയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയയെ (35) നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ട്രെയിന്‍ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു.
ചാലക്കുടി വി ആര് പുരത്താണ് സംഭവം. റോഡില്‍ വെള്ളമായതിനാല്‍ റെയില്‍വെ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍ വരുന്നത് കണ്ട് ഇവര്‍ ട്രാക്കില്‍ നിന്ന് മാറി നിന്നപ്പോള്‍ ശ്കതമായ കാറ്റിനെ തുടര്‍ന്ന് തോട്ടില്‍ വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ദേവീ കൃഷ്ണ മരിക്കുകയായിരുന്നു.