എറണാകുളം കലക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി അഭിഭാഷകന്. ഹര്‍ജി ജില്ലയിലെ സ്കൂളുകളിലെ അവധി പ്രഖ്യാപനം വൈകിയതിനെതിരെയാണ് ഹര്‍ജി. സംഭവത്തില്‍ എറണാകുളം സ്വദേശി അഡ്വ. എം ആര് ധനില്‍ ആണ് ഹര്‍ജി നല്‍കിയത്. അവധി പ്രഖ്യാപനത്തിനുളള മാര്‍ഗ രേഖകളടക്കം വേണമെന്നാണ് ഹര്ജിക്കാരന് ഉന്നയിച്ചിരിക്കുന്ന ആവശ്യം. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹര്ജിക്കാരന് പറയുന്നു.
വിഷയത്തില്‍ കളക്ടര്‍ രേണു രാജിനോട് റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിയിലുണ്ട്.ശക്തമായ മഴയുടെ സാഹചര്യത്തില്‍ സ്കൂള്‍ അവധി പ്രഖ്യാപിച്ചതില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് പരാതി. ഇന്നലെ ആരംഭിച്ച കനത്ത മഴ രാവിലെയും തുടര്‍ന്നിട്ടും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നില്ല. രാവിലെ 8.25 ഓടെ അവധി പ്രഖ്യാപനം വന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും വലഞ്ഞിരുന്നു.
പല സ്കൂളുകളിലും കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം തയ്യാറായിക്കഴിഞ്ഞ ശേഷമാണ് പ്രഖ്യാപനം വന്നത്. ഇതിനിടെ, അവധി പ്രഖ്യാപനം വൈകിയെന്ന പരാതി അന്വേഷിക്കുമെന്ന് റവന്യുമന്ത്രി കെ.രാജന്. സാഹചര്യം നോക്കി സ്കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും മന്ത്രി വ്യക്തമാക്കി.