പത്തനംതിട്ട സീതത്തോട് മലവെള്ളപച്ചിലില്‍ ഒഴികി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. മൂന്ന് പേര്‍ക്കെതിരെയാണ് കേസ്.
കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്കെതിരെയാണ് കേസ്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്ന.
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘നരന്’ എന്ന ചിത്രത്തിലേക് പോലെ പെരുംമഴയത്ത് ഒഴികിവന്ന തടി പിടിക്കുകയായിരുന്നു യുവാക്കള്‍. നരനിലെ തന്നെ പാട്ട് പിന്നണിയിലിട്ട് ചിത്രീകരിച്ച വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിങ്കളാഴ്ചയാണ് ഇവര്‍ തടി പിടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതും പ്രചരിപ്പിച്ചതും.