കൊല്‍ക്കത്ത: പുതിയതായി രൂപീകരിച്ച എഴ് ജില്ലകള്‍ക്ക് ബംഗാള്‍ നിയമസഭ അംഗീകാരം നല്കി. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ബര്‍ഹാംപൂര്‍, കാന്‍ഡി, സുന്ദര്‍ബന്‍സ്, ബഷീര്‍ഹട്ട്, ഇച്ചാമട്ടി, റാണാഘട്ട്, ബിഷ്ണുപൂര്‍ എന്നിവയാണ് പുതിയതായി രൂപീകരിച്ച ജില്ലകള്‍. ഇതോടെ ബംഗാളില്‍ മൊത്തം ജില്ലകളുടെ എണ്ണം മുപ്പതായി.
സംസ്ഥാന മന്ത്രിസഭ പുതിയതായി ജില്ലകള്‍ രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കിയതായി മമത ബാനര്‍ജി മാധ്യമങ്ങളെ അറിയിച്ചു. പുതിയതായി ഏഴുജില്ലകള്‍ കൂടി രൂപീകരിച്ചത് ഭരണനിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാനാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചു.