പ്രതിഷേധം നടത്തിയതിന് രാജ്യസഭയിലെ 11 എംപിമാര്‍ക്ക് സസ്പെന്ഷന്. എഎ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ അടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനാണ് നടപടി.
ഈ സമ്മേളന കാലാവധി കഴിയുന്നത് വരെയാണ് സസ്പെന്ഷന്. കനിമൊഴി, സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്തു.
പാര്‍ലമെന്റിലെ നടപടി ക്രമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.