തിരുവനന്തപുരം: വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍?ഗ്രസില്‍ പൊട്ടിത്തെറി. ഷാഫി പറമ്പിലിനെതിരെ ഒരുവിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് ഔദ്യോ?ഗിക ഗ്രൂപ്പിലെ വാട്സ്ആപ്പ് ചാറ്റുകള്‍ ചോരുന്നത് ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നടപടിയെടുക്കുന്നില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിന് നല്കിയ പരൈാതിയില് പറയുന്നു. നാല് വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും നാല് സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസന് നല്‍കിയത്.
മുഖ്യമന്ത്രിയെ വിമാനത്തില്‍ കരിങ്കൊടി കാണിക്കാനും അക്രമിക്കാനും ആഹ്വാനം ചെയ്തിന്റെ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിഭാ?ഗം നേതാതാക്കള് സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ഗ്രൂപ്പ് നിര്‍ദേശപ്രകാരംമാണ് ചാറ്റുകള്‍ ചോര്‍ത്തിയതെന്നും ഇതിന് പിന്നില്‍ സംസ്ഥാനത്തെ ഉന്നതനാണെന്നും പരാതിയില്‍ പറയുന്നു.