മഹാരാഷ്ട്രയില്‍ പെട്രോള്‍- ഡീസല്‍ വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും, ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇന്ധന നിരക്ക് കുറയ്ക്കുമെന്ന് ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 111 രൂപ 35 പൈസയും, ഡീസലിന് 97 രൂപ 28 പൈസയുമാണ് നിലവിലെ വില. പുതിയ കിഴിവ് വരുന്നതോടെ പെട്രോള്‍ ലിറ്ററിന് 106.35 രൂപയ്ക്കും ഡീസല്‍ 94.28 രൂപയ്ക്കും ലഭിക്കും.
നേരത്തെ മെയ് മാസത്തിലും മഹാരാഷ്ട്ര സര്‍ക്കാര്‍ പെട്രോളിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും വാറ്റ് കുറച്ചിരുന്നു. വാറ്റ് വരുമാനത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 2021-22ല്‍ സംസ്ഥാന സര്‍ക്കാര്‍ വാറ്റ് വഴി 34,002 കോടി രൂപ നേടി. തൊട്ടുപിന്നിലുള്ള ഉത്തര്‍പ്രദേശിന്റെ വരുമാനം 26,333 കോടി രൂപ.