അങ്കമാലി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ആധുനീക കോഫി കിയോസ്ക് ‘പിങ്ക് കഫേ ‘ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ തല ഉദ്ലാടനം പ്രകൃതി ടൂറിസം കേന്ദ്രമായ ഏഴാറ്റുമുഖത്ത് ബെന്നി ബഹനാന് എംപി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.
ഏഴാറ്റുമുഖം പുഴക്കരികിലാണ് നാടന്‍ ഭക്ഷണ വിഭവങ്ങളുമായി ആധുനീക കോഫി കിയോസ്ക് ‘പിങ്ക് കഫേ ‘ പ്രവര്‍ത്തനം തുടങ്ങിയത്. കുടുംബശ്രീ വനിതാ സംരഭം ആയാണ് ജില്ലാ പഞ്ചായത്ത് കറുകുറ്റി ഡിവിഷന് അനുവദിച്ച കഫേ പ്രവര്‍ത്തനം തുടങ്ങിയത്. പുലര്‍ച്ചെ 5 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവര്‍ത്തന സമയം.
പദ്ധതിക്കായി മൊത്തം 5 ലക്ഷം രൂപയാണ് ചെലവ്. 3 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും 1.5ലക്ഷം രൂപ കമ്മ്യൂണിറ്റി എന്റര്‍പ്രൈസസ് ഫണ്ട് (സി.ഇ.എഫ്) സംരഭകത്വ ലോണും, 30,000 രൂപ സ്റ്റാര്‍ട്ട് അപ് ഫണ്ടും കുടുംബശ്രീ പ്രവര്‍ത്തകരുടെ 20.000 രൂപയുമാണ് ചെലവഴിക്കുക. ഇതില്‍ 1.5 ലക്ഷം രൂപയുടെ ലോണ്‍ തിരിച്ചടക്കണം.
വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് മുഖ്യപ്രഭാക്ഷണവും കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ അരുണ്‍. പി.ആര് പദ്ധതി വിശദീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവിസികുട്ടി, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ജില്ലാ പഞ്ചായത്ത് അംഗം അനിമോള്‍ ബേബി, പഞ്ചായത്ത് അംഗങ്ങളായ റാണി പോളി, ഷിജി ജോയ്, മെമ്പര്‍മാരായ, ജോണി മേപ്പാന്, കെ പി അയ്യപ്പന്, മേരി ആന്റണി, മിനി ഡേവിസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശാന്ത ടീച്ചര്‍, കെ പി പൊളി, സിഎ ജോയ്, അന്റു കാച്ചപ്പള്ളി, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ദിവ്യ ജിനി പൗലോസ് എന്നിവര്‍ സംസാരിച്ചു.