എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്. പത്രികയില്‍ പ്രധാനമന്ത്രി മോദിയാകും മുര്‍മുവിന്റെ പേര് നിര്‍ദേശിക്കുക. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പിന്താങ്ങും.
അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണ തേടാനാണ് ബിജെപി ശ്രമം. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് ചുമതല നല്കി.
ദ്രൗപദി മുര്‍മു മികച്ച രാഷ്ട്രപതിയാകുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവച്ച ജീവിതമാണ് ദ്രൗപദിയുടേത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അവര്‍ക്ക് സമ്പന്നമായ ഭരണ പരിചയമുണ്ട് കൂടാതെ ഗവര്‍ണര്‍ പദവിയും മികച്ച രീതിയില്‍ കൈകാര്യം ചെയ്തു.
അവര്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദാരിദ്ര്യം അനുഭവിക്കുകയും ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ ദ്രൗപദി മുര്‍മുവിന്റെ ജീവിതത്തില്‍ നിന്ന് വലിയ ശക്തി നേടുന്നു. ദ്രൗപദി മുര്‍മുവിന്റെ നയപരമായ കാര്യങ്ങളിലെ ധാരണയും അനുകമ്പയുള്ള സ്വഭാവവും നമ്മുടെ രാജ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.