ആറ്റിങ്ങലില്‍ അച്ഛനും മകനും അപകടത്തില്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് സംശയം. വാഹനം നേരെ വന്ന് ഇടിക്കുകയായിരുന്നു എന്ന് ടാങ്കര്‍ ഡ്രൈവര്‍ മൊഴി നല്കി. മരിച്ച പ്രകാശ് ഫേസ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളില്‍ നിന്ന് ആറ്റിങ്ങല്‍ പൊലീസ് മൊഴിയെടുക്കുകയാണ്.
നെടുമങ്ങാട് സ്വദേശി പ്രകാശ് ദേവരാജനും(50) മകന് ശിവദേവനും(12) ആണ് മരിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം നടന്നത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
ആദ്യം അപകട മരണം എന്ന നിലയിലാണ് വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ പിന്നീട് ഫേസ്ബുക്ക് പോസ്റ്റില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തുകയായിരുന്നു.
ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിയ പ്രകാശ് മകനെയും ഒപ്പം കൂട്ടിയെന്നാണ് പൊലീസ് നിഗമനം. ‘മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’എന്നാണ് പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചത്. കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായും വിവരമുണ്ട്.