ആലുവ: ബോട്ടും പാലവും ഫാം പാതകളുമായി അടിമുടി മാറാനൊരുങ്ങി ആലുവ തുരുത്തിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രം. ഇതിനായി 9 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഫാമിൽ ഒരുങ്ങുന്നത്. കേരളത്തിലെ ഏക സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് ഫാമായ ആലുവയെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഫാമിനെ രാജ്യാന്തര പ്രസക്തിയുള്ള ഫാം ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഇവിടേക്ക് കൂടുതല്‍ യാത്രസൗകര്യങ്ങള്‍ അടക്കം ഒരുക്കുകയാണ് ലക്ഷ്യമെന്ന്
അൻവർ സാദത്ത് എംഎൽഎയും , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും പറഞ്ഞു.
ഫാമിലേക്ക് പാലവും ബോട്ട് ജെട്ടിയും മതില് കെട്ടുകളും ഫാം റോഡുകളും തൊഴുത്തും നിര്‍മ്മിക്കുവാനും ഇവിടുത്തെ മറ്റ് പൊതു വികസനത്തിനുമായി 6.7 കോടി രൂപയുടെ ആര്.ഐ.ഡി.എഫ് ഫണ്ട് കൃഷിവകുപ്പ് വഴി അനുവദിച്ചു. കൊച്ചിന് ഷിപ്പ്യാഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപയുപടെ പുതിയ ബോട്ട് വാങ്ങും. ശദാബ്ദി കവാടത്തില്‍ ജില്ലാ പഞ്ചായത് 50 ലകഷം രൂപ ചിലവില്‍ ബോട്ട് ജെട്ടി സ്ഥാപിക്കും. ഫാമിന്റെ തുമ്പത്തോട് വശത്തുള്ള അതിര് സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കും. ഇവിടെ മറ്റൊരു ബോട്ടുജെട്ടി കൂടി നിർമ്മിക്കും. കാലടി ദേശം റോഡില്‍ നിന്നും തൂമ്പകടവിലേക്ക് അപ്രോച്ച് റോഡ് നിർമ്മിക്കുവാൻ ആയി രാഷ്ട്രീയ കൃഷിവികാസ് യോജന (RKVY) പദ്ധതിയില്‍ 2.3114 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
ഫാമിനെ പൂര്‍ണ്ണമായി സോളാര്‍ വൈദ്യതിയില്‍ പ്രവര്‍ത്തിപ്പിക്കും. ഊര്‍ജ്ജ സ്വയം പര്യാപ്ത കൈവരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇവിടെ സോളാര്‍ പാനല്‍ സ്ഥാപിക്കും. ഇതിൻറെ ഭാഗമായി ഓഫീസിൻറെ പ്രവർത്തനങ്ങൾ സൗരോർജത്തിൽ ആക്കുന്നതിന് ജില്ലാ പഞ്ചായത്ത് 4 ലക്ഷം രൂപ ഇതിനോടകംതന്നെ anert കൈമാറിയിട്ടുണ്ട്. ഓഫീസും ജലസേചന സൗകര്യങ്ങളടക്കം എല്ലാ വൈദ്യുതി ആവശ്യങ്ങളും സൗരമേല്‍ക്കൂര സ്ഥാപിച്ച് അതിലൂടെ പ്രവര്‍ത്തിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.
പരമ്പരാഗത നെല്ലിനങ്ങളുടെ വിത്ത് ലഭിക്കുന്ന കേരളത്തിലെ ഏക ഫാമാണ് ആലുവ ഫാം. വിത്തിന്റെ ആവശ്യം കഴിഞ്ഞു മിച്ചംവരുന്ന നെല്ല് മൂല്യവര്‍ദ്ധനവിലൂടെ പലതരം ഉദ്പനങ്ങളാക്കി ഇവിടുന്ന് വില്‍പ്പന നടത്തുന്നുണ്ട്. പൂര്‍ണ്ണമായും ജൈവരീതിയിലാണ് ഇവിടുത്തെ കൃഷിരീതി. തവിട് നിലനിര്‍ത്തിയാണ് ജീവനി അരിയും രക്തശാലി അരിയും പുട്ടുപൊടിയും അവലും അടക്കമുള്ള ഉദ്പനങ്ങള് തയ്യാറാക്കുന്നത്. ജൈവകൃഷിക്കാര്‍ക്കായി ഫാമിലെ നാടന്‍ പശുക്കളുടെ ചാണകം,ഗോമൂത്രം, ശീമക്കൊന്ന ഇല എന്നിവ ഉപയോഗിച്ച് വളര്‍ച്ച ത്വരകങ്ങളായ പഞ്ചഗവ്യം, കുണപ്പജല,വെര്‍മിവാഷ്, അമിനോഭിഷ് എന്നിവയും ജിവാണു വളമായ മൈക്കോറൈസ, കീടവികര്‍ഷിണിയായ എക്സ്പ്ലോഡ് (XPLOD) എന്നിവയെല്ലാം ഓര്‍ഡര്‍ പ്രകാരം ഇവിടുന്ന് നല്‍കുന്നുണ്ട്. സീസണനുസരിച്ച് മഞ്ഞല്പൊടി, രാഗി, ചിയാ (SUPEROOD).വെളിച്ചെണ്ണ, മത്സ്യം, മുട്ട എന്നിവയും ഇവിടെ വില്‍പ്പനക്കായി ലഭ്യമാക്കാറുണ്ട്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോമി, ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദാലി, ഉപസമിതി ചെയർമാൻ നൗഷാദ് പാറപ്പുറം, വാർഡ് മെമ്പർ നഹാസ് കളപ്പുരയിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി പി.എസ്. കൃഷി ഡപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ , ഫാം സൂപ്രണ്ട് ലിസി മോൾ വടക്കുട്ട്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫിസർ ജോബി തോമസ് എന്നിവരും ഫാം സന്ദർശിച്ചു.