ഭക്ഷണത്തിന് മാത്രമായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുക്കള്‍ക്ക് മാത്രമായി ഇളവ് ലഭിക്കരുതെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നതായി നടി നിഖില വിമല്‍. എന്തെങ്കിലും ഒരു കാര്യം പറയണമെന്ന് ഉദ്ദേശിച്ച് നടത്തിയ അഭിമുഖമല്ല അത്. അങ്ങനെയൊരു ചോദ്യം വന്നപ്പോള്‍ എല്ലാവരും അവരവരുടെ നിലപാടുകള്‍ പറയുന്നതു പോലെ ഞാനെന്റെ നിലപാട് പറഞ്ഞു.
എല്ലാവര്ക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും തുറന്നു പറയാന്‍ ആര്‍ജവം കാണിക്കണമെന്നും നടി ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലര്‍ അതു വേണ്ടായിരുന്നുവെന്നും ചിലര്‍ നന്നായെന്നും പറഞ്ഞു. തന്റെ പ്രസ്താവനയെ തുടര്‍ന്നു സൈബര്‍ ആക്രമണം ഉണ്ടായതായി ഞാനെവിടെയും പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ത്തന്നെ അതു തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും നിഖില പറഞ്ഞു.