കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന് ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രായം കണക്കിലെടുത്താണ് ജാമ്യമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യമാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം വെണ്ണലം വിദ്വേഷ പ്രസംഗത്തിലും ജാമ്യം അനുവദിച്ചു. വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുതെന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും കോടതി ഉപാധികള്‍ നിര്‍ദ്ദേശിച്ചു.
മുന്ന് ഹര്‍ജികളായിരുന്നു ഇന്ന് പരിഗണിച്ചത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ പി സി ജോര്‍ജിന് ജയിലിന് പുറത്തേക്ക് ഇറങ്ങാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുത് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. ജോര്‍ജിനെ എങ്ങനെ നിയന്ത്രിക്കണം എന്നതാണ് പ്രശ്നം എന്ന് ഡിജിപി. കോടതിയും പ്രോസിക്യൂഷനും നിസ്സഹായരാണെന്നും ഡിജിപി കോടതിയെ അറിയിച്ചു. പാഠം പഠിച്ചു, ആവര്‍ത്തിക്കില്ല, ഏത് ഉപാധിയും അംഗീകരിക്കാമെന്ന് പിസി ജോര്‍ജ് കോടതിയില്‍ പറഞ്ഞു.