പിണറായിയെ എതിര്‍ക്കാന്‍ വേണ്ടി കെ റെയിലിനെ തടയരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. ഗുണപരമായ പധതിക്കായി ഒറ്റക്കെട്ടായി നിലകൊള്ളണം. നാടിന്റെ വികസനത്തെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും. ഇത്തരക്കാരെ ജനങ്ങള്‍ തള്ളിക്കളയും .വികസനത്തിനായി ഒറ്റക്കെട്ടായി നില്‍ക്കുന്നതിന് എന്താണ് തെറ്റെന്നും കെവി തോമസ് ചോദിച്ചു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ താന്‍ അഭിമാനത്തോടെയാണ് പങ്കെടുക്കുന്നത്. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും തോമസ് പറഞ്ഞു
രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി. നടക്കില്ലെന്ന് കരുതിയ ഗെയില്‍ പധതിയടക്കം നടപ്പാക്കി. കോവിഡിനെ മാതൃകാ പരമായി. കേരളം നേരിട്ടു. കേരളം നിക്ഷേപ സൗഹൃദമാക്കി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനാണ് ബിജെപി ശ്രമിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നത് അംഗീകരിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.