മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘത്തിന്റെ പ്രവര്‍ത്തന പരിധിയിലുള്ള ഒരു നിരാലംബ കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്ന് സംഘം പ്രസിഡന്റ് യു ആര് ബാബു പറഞ്ഞു. സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടക്കും. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍ ഭവന നിര്‍മ്മാണത്തില്‍ സഹകരണ മേഖലയുടെ പങ്ക് എന്നീ വിഷയങ്ങളില്‍ 2 സെമിനാറുകള്‍ നടക്കും. പഴയകാല ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ആദരിക്കല്‍. ഉയര്‍ന്ന നിരക്കിലുള്ള നിക്ഷേപ സമാഹരണ പദ്ധതി സംഘത്തിന്റെ 50 വര്‍ഷത്തെ ചരിത്രം വിളിച്ചോതുന്ന സുവനീര്‍ പ്രസിദ്ദീകരണം തുടങ്ങി വിവിധ പരിപാടികളോടെയാണ് അന്‍പതാം വര്‍ഷം ആഘോഷിക്കുന്നത്.
ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പ്രസിഡന്റ് യു ആര് ബാബു സഹകരണ പതാക ഉയര്‍ത്തി. യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.ജി സത്യന് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ കെ.എ.നവാസ്, വി.എ.കുഞ്ഞുമൈതീന്‍, പി.ജി.ശാന്ത, കെ.ഇ സനീര്‍, വി.കെ.വിജയന്, ജയശ്രീ ശ്രീധരന്, വിദ്യാ പ്രസാദ് സെക്രട്ടറി പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു. 1972 മാര്‍ച്ച് 2ന് രജിസ്റ്റര്‍ ചെയ്തത് 1972 ഏപ്രില്‍ 6 ന് പ്രവര്‍ത്തനമാരംഭിച്ച സംഘം ഇന്ന് മൂവാറ്റുപുഴയുടെ സഹകരണമേഖലയില്‍ നിറസാനിധ്യമാണ്. 2023 ഏപ്രില്‍ 5 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പ്രമുഖ സഹകാരികള്‍ എന്നിവര്‍ പങ്കെടുക്കും സമ്മേളനത്തില്‍ വീടിന്റെ താക്കോല്‍ദാനവും സുവനീര്‍ പ്രകാശനവും നടക്കും.