കേട്ടറിഞ്ഞ വികസന ക്ഷേമ പ്രവർത്തനങ്ങൾ കണ്ടറിയാൻ സിക്കിം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എറണാകുളം ജില്ലാ പഞ്ചായത്തിലെത്തി. സിക്കിം വെസ്റ്റ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദേവിക ശുഭയുടെ നേതൃത്വത്തിലുളള 26 അംഗ സംഘമാണ് ഇന്നലെ രാവിലെ ജില്ല പഞ്ചായത്ത് ആസ്ഥാനത്ത് എത്തിയത്. പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്ന് ഇവർക്ക് സ്വീകരണം നൽകി.
കേരളത്തിലെ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന വികാസന പ്രവർത്തനങ്ങൾ വേറിട്ടതാണെന്നും മാതൃകാപരമെന്നും സിക്കിം സംഘം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരുമായും സംഘം ആശയ വിനിമയം നടത്തി. ഫണ്ട് വിനിയോഗത്തെ പറ്റിയും പദ്ധതി നടത്തിപ്പിനെ പറ്റിയും സിക്കിം സംഗം ചോദിച്ചറിഞ്ഞു. അംഗപരിമിതർക്കായി ജില്ലാ പഞ്ചായത്ത് പരിസരത്ത് സൂക്ഷിച്ചിരുന്ന മുചക്ര വാഹനങ്ങൾ കണ്ട സംഘം വാഹനം നൽകുന്ന രാജഹംസം പദ്ധതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു.
തുടർന്ന് കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, സ്റ്റാന്റിങ് കമ്മിറ്റി അമീർമാരായ ആശ സനിൽ, റാണി കൂട്ടി ജോർജ്, സിക്കിം വൈസ് പ്രസിഡന്റ് അശോക് കുമാർ ഗുരാങ്ങ്, സിക്കിം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനും ജില്ലാ പഞ്ചായത്തുമായ എൽ.പി കാപ്ലെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം കെ. . ദാനി, ലിസി അലക്സ്, അനിമോൾ ബേബി, സെക്രട്ടറി ജോബി തോമസ്, പ്രോഗ്രാം കോർഡിനേറ്റർ രാമക്യഷ്ണൻ (കില) എന്നിവർ സംസാരിച്ചു.