ആരോഗ്യ മേഖലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ആര്‍ദ്രകേരളം ആരോഗ്യ പുരസ്കാരത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത്.
അടിസ്ഥാന സൗകര്യ വികസനം, കോവിഡ് പ്രതിരോധം, ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഹീമോഫിലിയ രോഗികള്‍ക്കുള്ള ചികിത്സ സൗകര്യങ്ങള്‍, എച്ച്.ഐ.വി ബാധിതര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ എന്നിവയാണ് ജില്ലാ പഞ്ചായത്തിനെ പുരസ്കാര നേട്ടത്തിലേക്ക് എത്തിച്ചത്.
ആലുവ ജില്ലാ ആശുപത്രിയില്‍ ഒരുങ്ങുന്ന ജറിയാട്രിക് കേന്ദ്രത്തില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കായത്. . കോവിഡ് ബാധിതര്‍ക്കായി നടപ്പാക്കിയ വിവിധ പദ്ധതികളും നേട്ടത്തിന് കാരണമായി. ആലുവ ജില്ലാ ആശുപത്രിയില്‍ ഹീമോഫിലിയ രോഗികള്‍ക്കായി നിരവധി പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. അക്വാട്ടിക് തെറാപ്പിക്കായി സ്വിമ്മിംഗ് പൂള്, നൂതന ഫിസിയോ തെറാപ്പി ഉപകരണങ്ങള്‍ എന്നീ സേവനങ്ങള്‍ സൗജന്യമായി ഒരുക്കാനും ജില്ലാ പഞ്ചായത്തിന് സാധിച്ചു.
ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ചിട്ടയായ പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥര്‍ കാഴ്ചവെച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. അടുത്ത വര്‍ഷം മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത് എത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പിലാ ക്കി കൊണ്ടിരിക്കുകയാണെന്നും ഒന്നാം സ്ഥാനം നേടുകയാണ് ലക്ഷ്യമെന്നും ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലയിലെ സാദാരണ ജനവിഭാഗത്തിന്റെ ആരോഗ്യ പരിപാലനത്തിനുള്ള വിവിധ പദ്ധതികളിലാണ് ജില്ലാ പഞ്ചായത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്ന് വൈസ് പ്രസിഡന്റ് ഷൈനി ജോര്ജ്യം ആരോഗ്യ ഉപസമിതി ചെയര്മാന് എംജെ ജോമിയും പറഞ്ഞു.
ജില്ലാ പഞ്ചായത്തിനെ പുരസ്കാര നേട്ടത്തിലേക്ക് എത്തിച്ച പദ്ധതികള്‍:
മാനസിക രോഗ പരിചരണ ശ്രുശൂഷാലയങ്ങള്ക്ക് ഔഷധ ദാനം:
എറണാകുളം ജില്ലയിലെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ രജിസറ്റര്‍ ചെയ്തിരിക്കുന്ന സൈക്കോ- സോഷ്യല്‍ റീഹാബിറ്റേഷന് സെന്ററുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമായ സൈക്യാട്രിക്, എന്‍.സി.ഡി മരുന്നകള്‍ ജില്ലാ പഞ്ചായത്ത് ഫണ്ടുപേയോഗിച്ച് കെ.എം.എസ്.സി.എല്‍ മുഖേന ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഈ പദ്ധതിക്കായി 2197190/ രൂപ വികസനഫണ്ടില്പ്പെടുത്തി ചെലവഴിച്ചിട്ടുള്ളതാണ്. ഇതു വഴി മാനസിക രോഗികള്‍ക്ക് കൃത്യമായ മരുന്നുകളും പരിചരണവും ലഭിക്കുന്നു.
കുട്ടികള്‍ക്ക് ഹീമോഫീലിയ ചികിത്സയും പിന്തുണയും:
ജില്ലയിലെ 18 വയസ്സില്‍ താഴെയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സയും ലാബോറട്ടറി സേവനങ്ങളും ലഭ്യമാക്കുക. മരുന്നുകള്‍ ലഭ്യമാകുന്നതു മൂലം രോഗികള്‍ക്ക് കഴിയാവുന്നത്ര കാലം സാധാരണ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക. ലാബോറട്ടറി പരിശോധന സൗജന്യമാകുന്നതു വഴി രോഗം നേരത്തെ കണ്ടുപിടിക്കുന്നതിനും ആവശ്യമായ ചികിത്സകള്‍ ആരംഭിച്ച് മറ്റു അപകടങ്ങളും ഗുരുതരാവസ്ഥകളും ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പദ്ധതിക്കായി വികസന ഫണ്ടില്‍പ്പെടുത്തി 7901239/ രൂപ ചെലവഴിച്ചിട്ടുണ്ട്.
ഹീമോഫീലിയ ട്രീറ്റിമെന്റ് സെന്ററിലേക്ക് മരുന്നു വാങ്ങല്‍:
ജില്ലയിലെ പ്രായഭേദമന്യേ എല്ലാ ഹീമോഫീലിയ രോഗികള്‍ക്കും സൗജന്യമായി പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കുക. ഇതിലൂടെ രോഗികള്‍ക്കുണ്ടാകുന്ന വൈകല്യങ്ങളും വേദനയും ഒരു പരിധി വരെ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി വികസന ഫണ്ടില്‍പ്പെടുത്തി 3999806/ രൂപ ചെലവഴിച്ചു.
ജില്ലാ ആശുപത്രി ആലുവ ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിനായി ഫിസിയോതൊറാപ്പി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതി
ഫീമോഫീലിയ രോഗികള്‍ക്ക് അത്യാവശ്യമായ നൂതന ഫിസിയോതെറാപ്പി സൗകര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കുക. നൂതന ഫിസിയോതെറാപ്പിയ്ക്കാവശ്യമായ ഉപകരണങ്ങള്‍ പ്രത്യേകിച്ച് ലേസര്‍, ജലചികിത്സാ ഇവയ്ക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി ആലുവ ജില്ലാ ആശുപത്രിയില്‍ ചികത്സാ തേടി വരുന്ന എല്ലാ രോഗികള്‍ക്കും സൗജന്യമായി മെച്ചപ്പെട്ട ചികിത്സാ ലഭ്യമാകുന്നു. പദ്ധതിക്കായി മെയിന്റനന്‍സ് ഗ്രാന്റ് നോണ്‍ റോഡ് ഫണ്ടില്‍പ്പെടുത്തി 498087/ രൂപ ചെലവഴിച്ചിട്ടുള്ളതാണ്.
കോവിഡ് രോഗബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പരിരക്ഷാ പ്രവര്‍ത്തനങ്ങള്‍
ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ പരിധിയില്‍ കോവിഡ് -19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പരിരക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്കായി ഓരോ ഗ്രാമ പഞ്ചായത്തിനും 50000/രൂപ വീതം നല്കുന്ന പദ്ധതി. ഇതു പ്രകാരം ജില്ലയിലെ 81 ഗ്രാമ പഞ്ചായത്തുകള്‍ക്കായി 50000/രൂപ വീതം വച്ച് തനതു ഫണ്ടില്‍ നിന്നും 40,50,000/രൂപ അനുവദിച്ചിട്ടുള്ളതാണ്.
കോവിഡ് രോഗബാധ പ്രവര്‍ത്തനങ്ങള്‍ -മാസ്ക് വാങ്ങലും വിതരണവും
ജില്ലാ പഞ്ചായത്ത് നിയന്തരണത്തിലുളള സ്ഥാപനങ്ങളിലേക്കും ജനപ്രതിനിധികള്‍ക്കും അവര്‍ മുഖേന പോതുജനങ്ങള്ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്ക് വാങ്ങി വിതരണം ചെയ്യുന്ന പദ്ധതി. സാധാരണക്കാരായ പൊതുജനങ്ങള്‍ക്ക് മാസ്കുകള്‍ ലഭ്യമാക്കുന്നതിനായി 228750/രൂപ ചെലവഴിച്ചിട്ടുണ്ട്.
കോവിഡ് രോഗബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പരിരക്ഷാ പ്രവര്‍ത്തനങ്ങള്‍ :
ലോക്ഡൗണ്‍ മൂലം ബുദ്ധിമുട്ട് അനുവഭവിക്കുന്ന നിര്‍ധനരായ ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കുന്നതിനായി ഏറ്റെടുത്ത പദ്ധതി. പദ്ധതി പ്രകാരം 757 രോഗികള്‍ക്ക് പ്രയോജനം ലഭ്യമായിട്ടുണ്ട്. (പ്രൊജക്ട് നമ്പര്‍ 783 പ്രകാരം 1998300/രൂപയും, പ്രൊജക്ട് നമ്പര്‍ 832 പ്രകാരം 1955700/ രൂപയും, പ്രൊജക്ട് നമ്പര്‍ 840 പ്രകാരം 1963530/ രൂപയും, പ്രൊജക്ട് നമ്പര്‍ 941 പ്രകാരം 297576/രൂപയും ചെലവഴിച്ചിട്ടുണ്ട്).
കോവിഡ് പശ്ചാത്തലത്തില്‍ ക്യാന്‍സര്‍ രോഗികള്‍, അവയമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികള്‍, ജീവിത ശൈലി രോഗികള്‍, മാനസികാസ്വാസ്ഥ്യമുള്ള രോഗികള്‍, എന്നിവര്‍ക്കുള്ള മരുന്നുകള്‍ പി.എച്ച്.സിയില്‍ എത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതി. വികസനഫണ്ടില്പ്പെടുത്തി 50,00,000/ രൂപ ചെലഴിവച്ചിട്ടുള്ളതാണ്.
ആലുവ ജില്ലാ ആശുപത്രി – ഹീമോഫിലിയ സെന്റര്‍ – സ്വിമ്മിംഗ് പൂള് യൂണിറ്റ് അനുബന്ധ പ്രവര്‍ത്തികള്‍
ഹീമോഫീലിയ രോഗികള്‍ക്കായി അക്വാട്ടിക് തെറാപ്പി നല്കുവാന് ഈ പദ്ധതി വഴി സാധിക്കുന്നു. ഇതുവഴി രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുന്നു.
ആലുവ ജില്ലാ ആശുപത്രി – ഡയാലിസിസ് യൂണിറ്റ് വേസ്റ്റ് പിറ്റ് നിര്‍മ്മാണം:
ആലുവ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ വേസ്റ്റ് സംഭരിക്കുന്നതിനുള്ള ഈ പദ്ധതിക്കായി തനതുഫണ്ടില്പ്പെടുത്തി 1161637/രൂപ ചെലവഴിച്ചിട്ടുണ്ട്.
ജില്ലാതല ആയുര്‍വേദാശുപത്രിയില്‍ ക്ഷാരസൂത്ര ക്ലിനിക്
ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ക്ഷാരസൂത്ര ക്ലിനിക് സ്ഥാപിക്കുന്നതിനായി ഉപകരണങ്ങള്‍ വാങ്ങുന്നതിനായി മെയിന്റനന്‍സ് ഗ്രാന്റ് നോണ്‍ റോഡില്പ്പെടുത്തി 397695/രൂപ ചെലവഴിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികള്‍ക്ക് മരുന്നുകള്‍ വാങ്ങല്‍:
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആയുര്‍വേദ ആശുപതിയിലേക്ക് മരുന്നുകള്‍ വാങ്ങുന്നതിനായിമെയിന്റനന്സ് ഗ്രാന്റ് നോണ്‍ റോഡില്പ്പെടുത്തി 500000/ രൂപ ചെലവഴിച്ചു. ജില്ലാ ഹോമിയോ ആശുപതിയിലേക്ക് മരുന്നുകള്‍ വാങ്ങുന്നതിനായി മെയിന്റനന്‍സ് ഗ്രാന്റ് നോണ്‍ റോഡില്പ്പെടുത്തി 200000/ രൂപ ചെലവഴിച്ചു.
ജെറിയാട്രിക് സെന്റര്‍ ജില്ലാ ആശുപത്രി ആലുവ
വൃദ്ധജനങ്ങളോടുള്ള അനുകമ്പയും പരിഗണനയും പരിഗണിച്ച് ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധരുടെ ആരോഗ്യ പരിരക്ഷയ്ക്കും പരിചരണത്തിനുമായി ആലുവ ജില്ലാ ആശുപത്രിയില്‍ എല്ലാവിധ സൗകര്യങ്ങളും കൂടി ജെറിയാട്രിക് സെന്റര്‍ നിര്‍മ്മിക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടത്തിനായി വികസനഫണ്ടില്പ്പെടുത്തി 10071957/ രൂപ ചെലവഴിച്ചിട്ടുണ്ട്.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്- ജില്ലാപഞ്ചായത്ത് വിഹിതം നല്കല്
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന ഗുണഭോക്താക്കള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്നതിനു വേണ്ടി 18773300/രൂപ വകയിരുത്തി 18762058/രൂപ ചെലവവിച്ചിട്ടുള്ളതാണ്.
എച്ച്ഐവി ബാധിതര്‍ക്ക് പോഷകാഹാരം വിതരണം
എച്ച്.ഐ.വി ബാധിതരായ ആളുകള്‍ക്ക് പോഷകാഹാരം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും അരി ഉള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങളും എല്ലാ മാസങ്ങളിലും ലഭ്യമാക്കുന്നതിന് 3500000/രൂപ വകയിരുത്തി 3331946/രൂപ ചെലവഴിച്ചു.
കാതോരം (കുട്ടികള്‍ക്ക് ശ്രവണ സഹായ പദ്ധതി)
കോക്ലിയര്‍ ഇംപ്ലാനിനുശേഷം സ്രവണ സഹായികളില്‍ പലതും കേടുവന്നതു മൂലം ഉപയോഗിക്കുവാന്‍ സാധിച്ചിരുന്നില്ല. ഈ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന് 5900000/രൂപ വകയിരുത്തി 3700000/രൂപ ചെലവഴിച്ചു.
ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ് വീലുള്ള സ്കൂട്ടര്‍ നല്കല് (രാജഹംസം)
ഭിന്നശേഷിയുള്ളവര്‍ക്ക് പരിമിതികള്‍ മറികടന്ന് സ്വാശ്രയ ജീവിതം നയിക്കുവാന്‍ സഹായിക്കുന്നു.