കൊച്ചി പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) പരിശോധന തുടരുകയാണ്. ഈ ഭാഗത്ത് മെട്രോ സര്‍വീസിന്റെ വേഗത കുറച്ചിട്ടുണ്ട്. ചരിവ് ഗുരുതരമല്ലെന്നാണ് കെഎംആര്‍എല്‍ പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ വിവരമറിയിച്ചിട്ടുണ്ട്.
പത്തടിപ്പാലത്തിന് സമീപം 347-ാം നമ്പര്‍ തൂണിന് സമീപമാണ് നേരിയ ചരിവുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും പ്രദേശത്ത് സമഗ്ര പരിശോധന നടന്നു വരികയാണെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.
നിലവില്‍ ചരിവുള്ളതായി കണ്ടെത്തിയ പ്രദേശത്ത് 20 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ റെയില്‍ ഓടുന്നത്.