ആലുവ ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. കളമശേരി ഗുഡ് ഷെഡ് തൊഴിലാളിയായ ആലുവ എടത്തല സ്വദേശി ബക്കറാണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ മറ്റ് മൂന്ന് പേര് ചികിത്സയിലാണ്. കടയില്‍ ചായ കുടിച്ചു കൊണ്ടിരിക്കെയാണ് ബക്കര്‍ ഉള്‍പ്പടെയുള്ളവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറിയത്. ആലുവ- മുട്ടം തൈക്കാവിന് സമീപമാണ് അപകടം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കാറിലുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.