ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ടും തിരുവനന്തപുരം വലിയ ഖാളിയുമായ ചേലക്കുളം ഉസ്താദ് വഫാതായി. 86 വയസ്സായിരുന്നു . ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നാല് പതിറ്റാണ്ട് കാലത്തെ ജനറൽ സെക്രട്ടറിയായിരുന്ന ചേലക്കുളം പിന്നീട് വടുതല മൂസ മൗലാനക്ക് ശേഷം ഇപ്പോൾ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മുഫ്തിയും പ്രസിഡന്റുമായിരുന്നു
മരക്കാർ കുഞ്ഞി ഹാജി – ഫാത്തിമ – ദമ്പതികളുടെ മകനായി 1936 ജനുവരി 5ന്
ചേലക്കുളത്ത് ജനിച്ച ഉസ്താദ് കേരളക്കരയിലെ പ്രഗൽഭരായ ഉസ്താദുമാരുടെ ഗുരുനാഥനാണ് വിജ്ഞാനത്തിന്റെ വർവ്വ മേഖലകളിലും തികഞ്ഞ അവഗാഹം സ്വായത്തമാക്കിയ ഇദ്ദേഹം കേരളത്തിലെ എണ്ണപ്പെട്ട മതപണ്ഡിതന്മാരിൽ ഒരാളാണ്
കാരിക്കോട് നൈനാരു പള്ളി-തേവലക്കര -മുതിരപ്പറമ്പ്-താഴത്തങ്ങാടി- ഈരാറ്റുപേട്ട -കുറ്റിക്കാട്ടൂർ -കാഞ്ഞിരപ്പള്ളി – ചങ്ങനാശേരി ഫലാഹിയ – മഞ്ചേരി നജ്മുൽ ഹുദ – ജാമിഅ മന്നാനിയ്യ – തുടങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്തു ചേലക്കുളം അസാസുദ്ദഅവ വാഫി കോളേജ് ഇദ്ദേഹം സ്ഥാപിച്ചതാണ്
കെ.എം.ഈസാ മൗലവി, കാഞ്ഞാർ ഹുസൈൻ മൗലാന – എൻ.എം.യൂസഫ് മൗലവി -തൊടുപ്പുഴ സൈദ് മുഹമ്മദ് മൗലവി – സി.എ.മൂസ മൗലവി തുടങ്ങിയ തെക്കൻ കേരളത്തിലെ വലിയ പണ്ഡിത മഹത്തുക്കൾ ചേലക്കുളം ഉസ്താദിന്റെ ശിഷ്യന്മാരിൽ പ്രമുഖരാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ പ്രസിഡന്റ് മർഹും കാളമ്പാടി ഉസ്താദ് , മർഹൂം മടവൂർ സി.എം. വലിയുള്ള ,വടുതല മൂസ മൗലാന ,സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് എൻ.കെ. മുഹമ്മദ് മുസ്ലിയാർ, യു.കെ. ആറ്റക്കോയ തങ്ങൾ ,ചാലിയം അബ്ദു റഹിമാൻ മുസ്ലിയാർ ,തുടങ്ങിയ അഗ്രേസരരായ ഉലമാക്കൾ ചേലക്കുളം ഉസ്താദിന്റെ സഹപാഠികളാണ്
ആദ്യമായി തിരുവനന്തപുരം വലിയ ഖാളിയായതും ചേലക്കുളം അബുൽ ബുഷ്റ മൗലവി എന്ന തെക്കൻ കേരളത്തിലെ ഈ പണ്ഡിത കുലപതിയാണ്
തെക്കൻ കേരളത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം ഒ.ബി.തഖ് യുദ്ധീൻ ഫരീദുദ്ദീൻ മൗലവിയുടെ മകൾ പരേതയായ നഫീസയാണ് സഹധർമ്മിണി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ,ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്ലിയാർ ,കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ,നജീബ് മൗലവി മമ്പാട് തുടങ്ങി
കേരളത്തിലെ എല്ലാ സുന്നി ഉലമാക്കളുമായും അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു
അദ്ദേഹത്തിൻ്റെ ജീവചരിത്രം ഡോ: ഷഹനാസ് ഖാസിമി സൈനുൽ ഉലമാ എൻ്റെ ശൈഖുന എന്ന നാമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു മക്കൾ: ബുഷ്റ ,ഷമീമ ,യാസിറ, അമീന ,ജാബിർ ബാഖവി മരുമക്കൾ, അബ്ദുൽ ഹമീദ് മൗലവി ,അബ്ദുൽ മജീദ് മൗലവി ,ബഷീർ ,ഫള് ലുദ്ദീൻ മൗലവി ,ഫസീല