പത്തനംതിട്ട കൊടുമണ്ണില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് സി.പി.എം പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സി.പി.ഐ നേതാക്കളെ മര്‍ദിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അങ്ങാടിക്കല്‍ സ്കൂള്‍ ജങ്ഷനില്‍ വെച്ചാണ് സി.പി.ഐ നേതാക്കളെ ആക്രമിച്ചത്. സി.പി.ഐ കൊടുമണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഉദയകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
ബാങ്ക് തെരഞ്ഞെടുപ്പിലെ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളുടെ വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. യുവജന സംഘടനാ നേതാക്കള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയിലും വെല്ലുവിളി നടന്നിരുന്നു. ഇതിനിടെയാണ് നേതാക്കള്‍ക്ക് മര്‍ദനമേറ്റത്.