Sportsdesk
വിശാഖപട്ടണം: ഏകദിന മത്സരത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന താരമായി ഇന്ത്യന്‍ ക്യാപ്ടന് വിരാട് കൊഹ്ലിയും. വിശാഖപ്പട്ടണം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 81 റണ്‍സ് എടുത്തപ്പോഴാണ് കോലി റെക്കാഡ് സ്വന്തമാക്കാക്കിയത്.
കൊഹ്ലിയുടെ 213ാം ഏകദിനമാണ് വിശാഖപ്പട്ടണത്തിലേത്. ഇതിഹാസതാരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ പേരിലാണ് ഇതുവരെ റെക്കോഡുണ്ടായിരുന്നത്. 259 ഇന്നിംഗ്സുകളില്‍ നിന്നാണ് സച്ചിന് 10000 ക്ലബ്ബിലെത്തിയത്. 263 ഇന്നിംഗ്സുകളില്‍ നിന്ന് 10000 റണ്‍സ് ക്ലബ്ബിലെത്തിയ സൗരവ് ഗാംഗുലിയാണ് നിലവില്‍ അതിവേഗക്കാരുടെ പട്ടികയില്‍ രണ്ടാമന്.
266 ഇന്നിംഗ്സുകളില്‍ 10000 ക്ലബ്ബിലെത്തിയ മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്. കരിയറിലെ 49-ാം അര്‍ദ്ധസെഞ്ചുറി നേടിയാണ് ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കൊഹ്ലി മാറിയത്. ഏറ്റവും ഒടുവില്‍ 10,000 റണ്‍സ് ക്ലബിലെത്തിയ മഹേന്ദ്രസിംഗ് ധോണിയെ ഒരറ്റത്ത് സാക്ഷി നിര്‍ത്തിയാണ് കൊഹ്ലി ചരിത്രനേട്ടം സ്വന്തമാക്കിയത്. നേരത്തെ നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന താരമെന്ന് റെക്കാഡും കൊഹ്ലി സ്വന്തം പേരിലാക്കിയിരുന്നു.