രാഷ്ട്രപതി റാംനാഥ് കോവിന്ദ് കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് കൊച്ചിയിലെത്തി. ഇന്നലെ വൈകീട്ട് 6.10ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും വ്യവസായ മന്ത്രി പി രാജീവിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. രാഷ്ട്രപതിയ്ക്കൊപ്പം ഭാര്യ സവിത കോവിന്ദും മകള്‍ സ്വാതിയുമുണ്ടായിരുന്നു. കൊച്ചി താജ് മലബാര്‍ റിസോര്‍ട്ടിലാണ് താമസം ഒരുക്കിയത്.
ഇന്ന് രാവിലെ 9.30ന് ദക്ഷിണ നാവികത്താവളത്തിലെത്തുന്ന രാഷ്ട്രപതി 11.30ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. കൊച്ചിയിലെ പരിപാടികള്‍ക്ക് ശേഷം 23-ന് രാവിലെ 10.20-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും.