ആലപ്പുഴയിലെ സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ബിജെപിയുടെ പ്രതിഷേധം പരിഗണിച്ചു കൊണ്ടാണ് സര്‍വകക്ഷി യോഗം മാറ്റിയത്.
എല്ലാവരെയും പരിഗണിച്ചു കൊണ്ട് വിവാദങ്ങളില്ലാതെ സര്‍വകക്ഷി യോഗം ചേരണം എന്ന് മന്ത്രി നിര്‍ദേശം നല്കി. ഇന്ന് സര്‍വകക്ഷി യോഗം ചേരില്ല. നാളത്തേക്ക് ചേരും. ബിജെപിക്ക് അസൗകര്യമുണ്ട് അതും പ്രസക്തമാണ് ഇതു കൂടി പരിഗണിച്ച് മന്ത്രി സജി ചെറിയാനുമായി ജില്ലാ കളക്ടര്‍ നടത്തിയ ആശയ വിനമയത്തിലാണ് യോഗം മാറ്റിയതെന്ന് ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍ അറിയിച്ചു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത് എന്ന് മന്ത്രി അറിയിച്ചു. രണ്‍ജിത്തിന്റെ സംസ്കാരം ഇന്ന് പൂര്‍ത്തീകരിച്ച് എല്ലാ പാര്‍ട്ടി നേതാക്കളുടെ സമയം അനുസരിച്ചാകും യോഗം നാളെ നടക്കുക.