കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് വിലയിരുത്തി. പുഞ്ചത്തോട് നവീകരണം, ഡ്രൈത്തോട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കളക്ടര്‍ നേരിട്ടെത്തി പരിശോധിച്ചു.
ഡ്രൈത്തോട് പാലത്തിലെ കള്‍വര്‍ട്ട് പുതുക്കി പണിയുന്നതിന് ജില്ലാ കളക്ടര്‍ ഓപ്പറേഷന് ബ്രേക്ക് ത്രൂ സംഘത്തിന് നിര്‍ദ്ദേശം നല്കി. കെ.എസ്.ആര്.ടി.സി സ്റ്റാന്റിന് സമീപം ടി.പി. കനാല്‍ പാലത്തിനടിയിലെ തടസ്സങ്ങളും സംഘം പരിശോധിച്ചു. കെ.എം.ആര്.എല്ലുമായി ചര്‍ച്ച ചെയ്ത് ഇവിടെ കള്‍വര്‍ട്ട് പുതുക്കി പണിയുന്നതിന് നടപടി സ്വീകരിക്കും.
ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വരും നാളുകളില്‍ വെള്ളക്കെട്ടിന് സാധ്യത കുറവാണെന്ന് സംഘം വിലയിരുത്തി.
മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബാജി ചന്ദ്രന്, മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി.സന്ധ്യ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷൈനി വര്‍ഗ്ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു