എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനുവരിയില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി തൊഴില്‍ ദാതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വിവിധ യോഗ്യതകളുള്ള 2000 ഉദ്യോഗാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും. മികച്ച ഉദ്യോഗാര്‍ത്ഥികളെ തേടുന്ന തൊഴില്‍ ദാതാക്കള്‍ക്ക് www.statejobportal.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാകാം. ജില്ലാ ഭരണകൂടം ജില്ലാ നൈപുണ്യ വികസന കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തിലാണ് മേള സംഘടിപ്പിക്കുന്നത്. തൊഴില്‍ ദാതാക്കള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഡിസംബര്‍ 10.