കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരായ ഐതിഹാസിക പോരാട്ടത്തില്‍ അണിചേര്‍ന്ന ലക്ഷക്കണക്കിന്ന് കര്‍ഷകരെ അഭിനന്ദിച്ച് സിപിഐഎം. ഏകാധിപത്യം ഇവിടെ നടപ്പില്ല എന്ന പാഠം കര്‍ഷകര്‍ മോഡിയെ പഠിപ്പിച്ചു. സമരത്തിനിടയില്‍ രക്തസാക്ഷികളായവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും സിപിഐഎം കുറിപ്പില്‍ പറഞ്ഞു.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരത്തിന്റെ വിജയമാണ് നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം. നരേന്ദ്രമോഡി സര്‍ക്കാരിന്റെ എല്ലാ ഹീന തന്ത്രങ്ങളേടയും അതിജീവിച്ചാണ് മൂന്ന് നിയമങ്ങളും പിന്‍വിക്കാനുള്ള തീരുമാനം കര്‍ഷകര്‍ എടുപ്പിച്ചത്.
ബില്ലുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഭീരുത്വത്തില്‍ നിന്നുണ്ടായതാണെന്നും അല്ലാതെ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാനല്ലെന്നും എളമരം കരീം എം.പി പറഞ്ഞു. ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം, തമിഴ്നാട്, ബംഗാള്‍, അസം തിരഞ്ഞെടുപ്പികള്‍ വലിയ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. കഴിഞ്ഞ പാര്‍ലമെന്റ്- അസംബ്ലി ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കടുത്ത തിരിച്ചടിയുണ്ടായി. വരാന്‍ പോകുന്ന യുപി, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് ഈ ഒളിച്ചോട്ടം. അല്ലാതെ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാനല്ല – എളമരം കരീം പറഞ്ഞു.