എറണാകുളം: രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് തൊഴിലാളികളുടെ വിവരശേഖരണം പ്രധാനപ്പെട്ടതാണെന്ന് സുരേഷ് ഗോപി എം.പി. സിനിമാ മേഖലയിലെയും മറ്റ് ദൃശ്യ-ശ്രാവ്യ മാധ്യമരംഗത്തെയും തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ഇ- ശ്രം രജിസ്ട്രേഷന് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ – ശ്രം രജിസ്ട്രേഷനുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യം കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഹാളില്‍ നടന്ന രജിസ്ട്രേഷന് ക്യാമ്പിന് പോസ്റ്റല്‍ വകുപ്പ്, കോമണ്‍ സര്‍വീസ് സെന്റെര് എന്നിവര്‍ സാങ്കേതിക പിന്തുണ നല്കി.
കേന്ദ്ര തൊഴില്‍ വകുപ്പ് കമ്മീഷ്ണര്‍ ഡോ. യൂജിന്‍ ഗോമസ് .ജെ അധ്യക്ഷത വഹിച്ച യോഗത്തില്‍, കോമണ്‍ സര്‍വീസ് സെന്റെര് സംസ്ഥാന മേധാവി ഡോ. ബി.രാജീവന്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം. രഞ്ജിത്ത്, ഫിലിംചേമ്പര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ .ജി, ശ്രീകുമാര്‍ അരൂക്കുറ്റി, കല്ലിയൂര്‍ ശശി, സോഹന്‍ ശ്രീനുലാല്‍, ഒ.എസ് ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു