കൊച്ചി: അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും അവർക്ക് ആവശ്യമായ സമാശ്വാസം എത്തിച്ചു കൊടുക്കുന്നതിനുമായാണ് തൊഴിലാളികളുടെ ഡിജിറ്റൽ റജിസ്ട്രേഷൻ ഉദ്ദേശിച്ചിരിക്കുന്നത് .ട്രേഡ് യൂണിയനുകൾ ഇതിനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഭലവത്തായ രീതിയിൽ ആവുന്നില്ല. നേരത്തെ തെരഞ്ഞെടുപ്പ് ഐഡന്റിറ്റി കാർഡും ആധാർ കാർഡും നൽകിയതുപോലെ സർക്കാർ ചുമതലയിൽ പ്രത്യേക ക്യാമ്പ് നടത്തി ഇരജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജനത കൺസ്ട്രക്ഷൻ & ജനറൽ വർക്കേഴ്സ് യൂണിയൻ ( എച്ച്.എം.എസ്.) സംസ്ഥാന കമ്മറ്റി നേതൃയോഗം കൊച്ചിയിൽ ആവശ്യപ്പെട്ടു.
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലെ പെൻഷനായവരുടെ അംശാധായ സമ്പാദ്യവും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും ക്ഷേമനിധിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എല്ലാ ജില്ലാ ഓഫീസുകൾക്കും മുമ്പിൽ നവംബർ 30 ന് ധർണ്ണ നടത്താൻ തീരുമാനിച്ചു.
എറണാകുളം ശിക്ഷക് സദൻ ഹാളിൽ യുണിയൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ആനി സ്വീറ്റി അദ്ധ്യക്ഷത വഹിച്ച നേതൃയോഗം എച്ച്.എം.എസ്. ദേശീയ വർക്കിംങ്ങ് കമ്മറ്റി മെമ്പർ മനയത്ത് ചന്ദ്രൻ ഉദ്ലാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ഒ.പി.ശങ്കരൻ വർക്കിംഗ് പ്രസിഡൻ്റ് കെ.കെ.കൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ മനോജ് ഗോപി , പി.വി.തമ്പാൻ ഐ.എ.റപ്പായി, സംസ്ഥാസെക്രട്ടറിമാരായ എ.രാമചന്ദ്രൻ ,മലയിൻകീഴ്ചന്ദ്രൻ നായർ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പി.എം നാണു, ടി.എം ജോസഫ്, പി.എം. റഷീദ്,ജീജ ദാസ് ,തങ്കം തുടങ്ങിയവർ പ്രസംഗിച്ചു.