തിരുവനന്തപുരം: ”അധികാരദല്ലാളന്‍മാരെ പാര്‍ട്ടിക്ക് ആവശ്യമില്ലന്നും , പ്രവര്‍ത്തിക്കാന്‍ താല്പര്യമില്ലാത്തവര് നേതൃസ്ഥാനങ്ങളില്‍ നിന്ന് പുറത്തുപോകുമെന്നും കെപിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.
തിരുവനന്തപുരം ഡി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്ന എം.എല്‍.എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. കോണ്‍ഗ്രസില്‍ പുതിയ ശുചീകരണ പ്രക്രീയക്ക് തുടക്കമിട്ടുകൊണ്ടുള്ള നീക്കം ഹൈക്കമാന്റ് അനുമതിയോടെയെന്നും മുല്ലപ്പിള്ളി പറഞ്ഞു. . ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് ഡിസിസി വിശദീകരണം നല്‍കിയേ പറ്റുവെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടിയെ ധിക്കരിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കാത്തവര്‍ക്കും ശക്തമായ താക്കീതുമായിട്ടാണ് കെപിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തുവന്നത്. .കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരിനെതിരെ സംഘടിപ്പിച്ച രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്ന യുവ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.എം.എല്‍.എ ശബരീനാഥനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. തന്റെ അതൃപ്തി ശബരിയെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാര്‍ട്ടി പരിപാടികളില്‍ നിസ്സഹകരിക്കുന്നവര്ക്കെതിരെ അച്ചടക്ക നടപടികളുണ്ടാകുമെന്ന സൂചനയാണ് മുല്ലപ്പിള്ളി നല്‍കുന്നത്. ഹൈക്കമാന്‍ഡിന്റെ അനുമതി കാലേകൂട്ടി വാങ്ങിയാണ് മുല്ലപ്പിള്ളി കോണ്‍ഗ്രസില്‍ ശുദ്ധി കലശത്തിനിറങ്ങിയിട്ടുള്ളത്. നാവായിക്കുളത്ത് സിറ്റിംഗ് സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായതിന് തിരുവനന്തപുരം ഡി.സി.സിയോടും കെ.പി.സി.സി അധ്യക്ഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.പാര്‍ട്ടി സ്ഥാനാര്‍ഥി ദയനീയമായി തോറ്റസംഭവത്തില് ഡി.സി.സി യോഗത്തിനിടെ മുല്ലപ്പള്ളി പരസ്യവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഡി.സി.സിയെ പരസ്യമായി കുറ്റപ്പെടുത്തിയുള്ള കെ.പി.സി.സി അധ്യക്ഷന്റെ പ്രസംഗം ജില്ലാനേതാക്കളെയും ഞെട്ടിച്ചു.
ഡി.സി.സിക്ക് നിരവധി ഭാരവാഹികളുണ്ടെങ്കിലും അവരൊക്കെ മറ്റെവിടെയോ നിശബ്ദ സേവനത്തിലാണെന്നും മുല്ലപ്പള്ളി യോഗത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് കോട്ടയായിരുന്ന നാവായിക്കുളത്ത് പാര്‍ട്ടി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായത് എന്തുകൊണ്ടാണെന്ന് ഡി.സി.സി അധ്യക്ഷന്‍ വിശദീകരിക്കണം. തന്റെ നടപടികളെല്ലാം എ.ഐ.സി.സി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന മുന്നറിയിപ്പും കെ.പി.സി.സി അധ്യക്ഷന്‍ നേതാക്കള്‍ക്കു നല്കി. വെറും അലങ്കാരത്തിനുമാത്രമായി പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ വഹിക്കുന്നവരെ വച്ചുപൊറിപ്പിക്കില്ലെന്ന സന്ദേശവും മുല്ലപ്പള്ളി ജില്ലാ നേതാക്കള്‍ക്കു നല്‍കിയിട്ടുണ്ട്.