കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തി വരുന്ന കര്‍ഷക സമരത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി. കര്‍ഷകര്‍ ഡല്‍ഹിയുടെ കഴുത്ത് ഞെരിക്കുകയാണെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. സൈനീക വാഹനങ്ങളെവരെ തടഞ്ഞ കര്‍ഷകര്‍ അവരെ പരിഹസിക്കുന്നു.
പ്രതിഷേധിക്കാനാണ് അവകാശം, വസ്തുക്കള്‍ നശിപ്പിക്കാനല്ലെന്ന് കോടതി പറഞ്ഞു. സമരക്കാര്‍ സുരക്ഷ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ദേശീയ പാതകള്‍ തടയുകയുമാണ്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കേണ്ട സമയമായി. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച ശേഷം സമരം ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണെന്നും കോടതി ചോദിച്ചു. ഡല്‍ഹി ജന്തര്‍ മന്ദറില്‍ സത്യാഗ്ര സമരത്തിന് അനുമതി തേടി കര്‍ഷക സംഘടന നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
ജന്തര്‍മന്തറില്‍ പ്രക്ഷോപം നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം. ജുഡീഷ്യല്‍ സംവിധാനത്തിനെതിരെയുള്ള സമരമാണോയെന്ന് കര്‍ഷകരോട് കോടതി ചോദിച്ചു. തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത് തങ്ങളല്ലെന്ന് കിസാന്‍ മഹാ പഞ്ചായത്ത് സംഘടന മറുപടി നല്കി. കാര്യങ്ങള്‍ വ്യക്തമാക്കി തിങ്കളാഴ്ച്ചയോടെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
സമരത്തിന്റെ പേരില്‍ തലസ്ഥാനത്തെ ദേശീയ പാതകള്‍ തുടരെ ഉപരോധിക്കുന്നതും ഗതാ?ഗതം തടസ്സപ്പെടുത്തുന്നതും ശരിയല്ലെന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോടതികളില്‍ ഹര്‍ജികള്‍ നല്കിയരിക്കവെ ഇനിയും എന്തിനാണ് സമരം തുടരുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കര്‍ഷക നിയമങ്ങളെ എതിര്‍ത്ത് കൊണ്ട് കോടതികളെ സമീപിച്ച സാഹചര്യത്തില്‍ പിന്നെയും പ്രക്ഷോഭം തുടരുന്നതിന്റെ അര്‍ത്ഥമെന്താണ്. നിങ്ങള്‍ക്ക് കോടതികളില്‍ വിശ്വാസമുണ്ടെങ്കില്‍ സമരം നടത്തുന്നതിന് പകരം അടിയന്തരമായി വാദം നടത്താനുള്ള ശ്രമം നടത്തൂയെന്നും കോടതി പറഞ്ഞു.