കേന്ദ്ര സര്‍ക്കാരിനെതിരെ സിംഘുവിലും തിക്രിയിലും ഗാസിപൂരിലും കര്‍ഷകര്‍ തമ്പടിച്ചിട്ട് പത്ത് മാസം. ഇതിനിടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ സമര വേദികളിലെത്തി. നാളത്തെ ഭാരത് ബന്ദോടെ സമരം മൂന്നാംഘട്ടത്തിലേക്ക് കടക്കും. ഇന്ന് പാനിപത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച മഹാ റാലി നടത്തും.
ഡല്‍ഹി അതിര്‍ത്തികളിലെ വേദികളില്‍ സമര വീര്യം അനുദിനം വര്‍ധിക്കുകയാണ്. പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഏറെയും. സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോഴെല്ലാം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ എത്തി. ബികെയു നേതാവ് രാകേഷ് ടിക്കായത്തിനെ അറസ്റ്റ് ചെയ്ത് ഗാസിപൂര്‍ സമരം ദുര്‍ബലമാക്കാന്‍ ശ്രമിച്ചത് സമര വീര്യം ഇരട്ടിയാക്കി.
എല്ലാ സംസ്ഥാനങ്ങളിലും മഹാ പഞ്ചായത്തുകള്‍ ആരംഭിച്ചു. റിപ്പബ്ലിക് ദിനത്തിലെ ടാക്ടര്മാര്ച്ചും സംഘര്‍ഷവും ചെറിയ തിരിച്ചടിയുണ്ടാക്കി. എങ്കിലും ഒത്തുതീര്‍പ്പ് സൂചനകളൊന്നും ഇല്ലാത്തതിനാല്‍ സമരം ശക്തമായി തുടരാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകളെ താഴെ ഇറക്കാനുള്ള പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ ഭാരത് ബന്ദോടെ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കും. എല്ലാവരുടെയും പിന്തുണ തേടുന്ന സംയുക്ത കിസാന്‍മോര്‍ച്ച സമരത്തെ രാഷ്ട്രീയ വത്കരിക്കില്ലെന്നും വേദികളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും ആവര്‍ത്തിച്ചു.